പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി
Tuesday, July 23, 2019 1:05 AM IST
മു​ട്ടി​ൽ: മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് ഹ​രി​ത​ക​ർ​മ സേ​ന മു​ഖേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത്. ഇ​വി​ടെ നി​ന്ന് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കാ​നും റോ​ഡ് ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.