അ​ര ല​ക്ഷം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യം ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ വ​യ​നാ​ട് ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ അ​ര​ല​ക്ഷം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ​ക്കാ​ക്കു​ന്ന​ത് ഇ​ന്ന​ത്തെ യ​ജ്ഞ​ത്തി​ൽ ഒ​രു ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്. ഇ​തി​ൽ പ​കു​തി​യാ​ളു​ക​ളെ​യും അ​ണി​നി​ര​ത്തു​ന്ന​ത് കു​ടും​ബ​ശ്രീ ആ​യി​രി​ക്കും. എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ നി​ന്നും ചു​രു​ങ്ങി​യ​ത് നൂ​റ് പേ​രെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ മി​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ പ്ര​ള​യ ശേ​ഷം ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​ൽ 40000 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. നേ​ര​ത്തെ ത​ന്നെ കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ലു​ള്ള ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ, പൊ​തു ഇ​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ത​ന്നെ​യാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ എ​ല്ലാ​വ​രും ഇ​ന്നും ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​വ​രെ കൂ​ടാ​തെ ജി​ല്ലാ മി​ഷ​നി​ലെ​യും സി​ഡി​എ​സി​ലെ​യും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത അ​റി​യി​ച്ചു.