ശു​ചീ​ക​ര​ണ യ​ജ്ഞം ഇ​ന്ന്
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ജ​ല​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ നാ​ടൊ​ന്നാ​കെ ഇ​ന്നു അ​ണി​നി​ര​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ അ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ​ത്തി​നു ഇ​റ​ങ്ങും. ഒ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശു​ചീ​ക​ര​ണം. പൊ​തു ഇ​ട​ങ്ങ​ളും വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​രി​ക്കും.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച സ്കൂ​ളു​ക​ളു​ടെ ശു​ചീ​ക​ര​ണ​വും ന​ട​ത്തും. ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കും. മ​ണ്ണ് നീ​ക്കം ചെ​യ്യ​ൽ, കി​ണ​ർ ശു​ചീ​ക​ര​ണം, പ​രി​സ​ര ശു​ചീ​ക​ര​ണം എ​ന്നി​വ​യും ഏ​റ്റെ​ടു​ക്കും. കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞ് താ​ഴാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ വെ​ള​ളം വ​റ്റി​ച്ചു ശു​ചീ​ക​ര​ണം ന​ട​ത്തി​ല്ല. ശു​ചീ​ക​ര​ണ​ത്തി​ന് അ​വ​ശ്യ​മെ​ങ്കി​ൽ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും. ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഡു​ത​ല ഏ​കോ​പ​ന സ​മി​തി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.