മഴ: മലപ്പുറത്ത് മൂ​വാ​യി​ര​ം ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചു
Monday, August 19, 2019 12:14 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. ജി​ല്ല​യി​ൽ മാ​ത്രം 142 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 3042.279419 ഹെ​ക്ട​ർ കൃ​ഷി പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു. ജി​ല്ല​യി​ലെ 26212 ക​ർ​ഷ​ക​രെ​യാ​ണ് കൃ​ഷി നാ​ശ​ന​ഷ്ടം നേ​രി​ട്ട് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.​നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലാ​ണ് എ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.
1360 ഹെ​ക്ട​റി​ൽ 15 കോ​ടി​യ​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് നി​ല​ന്പൂ​രി​ൽ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. 2471 ക​ർ​ഷ​ക​രെ​യാ​ണ് നി​ല​ന്പൂ​രി​ൽ നേ​രി​ട്ട് ബാ​ധി​ച്ച​തെ​ന്നാ​ണ് ഏ​ക​ദേ​ശം ക​ണ​ക്ക്. ഓ​ണ​വി​പ​ണി​ക്ക് വി​ള​വെ​ടു​ക്കാ​നാ​യി ത​യാ​റാ​ക്കി നി​ർ​ത്തി​യി​രു​ന്ന വാ​ഴ​കൃ​ഷി​യി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ന​ഷ്ട​മു​ണ്ടാ​യ​ത്. 1875792 വാ​ഴ​ക​ളാ​ണ് പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​ത്.
വാ​ഴ​കൃ​ഷി​യി​ൽ മാ​ത്രം 9395574 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കൃ​ഷി വ​കു​പ്പ് വി​ല​യി​രു​ത്തു​ന്ന​ത്. കൂ​ടാ​തെ തെ​ങ്ങ്, റ​ബ്ബ​ർ, ജാ​തി​ക്ക, ക​വു​ങ്ങ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളും വെ​ള്ളം ക​യ​റി​യും ശ​ക്ത​മാ​യ കാ​റ്റി​ലും ന​ശി​ച്ചി​ട്ടു​ണ്ട്. 365.51 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യും 125.30 ഹെ​ക്ട​റി​ൽ കി​ഴ​ങ്ങും കൃ​ഷി​യും ന​ശി​ച്ചു. ഓ​ണ​ത്തി​നാ​യി ഒ​രു​ക്കി​യി​രു​ന്ന 180.98 ഹെ​ക്ട​ർ പ​ച്ച​ക്ക​റി​യും വെ​ള്ളം ക​യ​റി ന​ശി​ച്ചു.
35.80 ഹെ​ക്ട​ർ ഇ​ഞ്ചി കൃ​ഷി​യും 57.52 ഹെ​ക്ട​ർ കു​രു​മു​ള​ക് കൃ​ഷി​യും ന​ശി​ച്ചു. 33963 തെ​ങ്ങു​ക​ളും 86392 ക​വു​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണു. ക​ന​ത്ത കാ​റ്റി​ൽ 34958 റ​ബ്ബ​ർ മ​ര​ങ്ങ​ളും 6232 ജാ​തി​മ​ര​ങ്ങ​ളും ന​ശി​ച്ചു.
റ​ബ​ർ കൃ​ഷി​യി​ൽ മാ​ത്രം 635405 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ എ​ള്ള്, വെ​റ്റി​ല, ക​പ്പ തു​ട​ങ്ങി​യ വി​ള​ക​ളെ​യും പ്ര​ള​യം നേ​രി​യ തോ​തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ, ഏ​റ​നാ​ട്, കൊ​ണ്ടോ​ട്ടി, താ​ലൂ​ക്കു​ക​ളി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യാ​ണ് പ്ര​ള​യം ഏ​റെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.