കു​ത്തൊ​ഴു​ക്കി​ൽ പാ​ല​വും റോ​ഡും ത​ക​ർ​ന്നു
Tuesday, August 20, 2019 12:27 AM IST
ന​ട​വ​യ​ൽ: ക​ന​ത്ത കു​ത്തൊ​ഴു​ക്കി​ൽ പാ​ല​വും റോ​ഡും ത​ക​ർ​ന്നു. ന​ട​വ​യ​ൽ, പു​ല​ച്ചി​ക്കു​നി, പൂ​താ​ടി റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​ച്ചു. നാ​ട്ടു​കാ​ർ​ക്ക് പൂ​താ​ടി​യി​ൽ എ​ത്താ​ൻ മ​റ്റ് വ​ഴി​ക​ൾ തേ​ട​ണ്ട അ​വ​സ്ഥ​യാ​ണ്.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഇ​രു​പ​ത്തി​ര​ണ്ടാം വാ​ർ​ഡ് ന​ട​വ​യ​ൽ - പു​ല​ച്ചി​ക്കു​നി - ചെ​റു​കു​ന്ന് - പൂ​താ​ടി റൂ​ട്ടി​ൽ വ​യ​ലി​ലൂ​ടെ​യു​ള്ള റോ​ഡി​ലെ പാ​ല​മാ​ണ് പ്ര​ള​യ​ജ​ല​ത്തി​ൽ ത​ക​ർ​ന്ന​ത്. പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ഇ​ടി​ഞ്ഞു നി​ര​ങ്ങി. റോ​ഡി​ൽ വലിയ വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പോ​ലും ക​ട​ന്ന് പോ​വു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്.
ഏ​ത് നി​മി​ഷ​വും പാ​ലം വീ​ഴു​ന്ന സ്ഥി​തി​യാ​ണ്. ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ ത​ക​ർ​ന്ന പാ​ലം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ക്കാന്‌ ന​ട​പ​ടി​ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ
ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം കു​ത്ത​ഴി​ഞ്ഞു

പു​ൽ​പ്പ​ള്ളി: ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ക​ർ​ശ​ന​മാ​ക്കാ​ത്ത​തു​മൂ​ലം ടൗ​ണി​ൽ ഗ​താ​ഗ​തകു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. ഈ ​മാ​സം ഒ​ന്നു മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.
ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥമൂലം ന​ട​പ​ടി വേ​ണ്ട രീ​തി​യി​ൽ ന​ട​പ്പാ​യി​ല്ല. ഇ​പ്പോ​ൾ ടൗ​ണി​ൽ എ​വി​ടെ​യും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. പോ​ലീ​സി​ന്‍റെ​യും ആ​ർ​ടി​ഒ​യു​ടെ​യും ഭാ​ഗ​ത്ത് നി​ന്ന് സ​ഹ​ക​ര​ണ​മി​ല്ലാ​ത്ത​താ​ണ് പ​രി​ഷ്ക​ര​ണം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.