അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, August 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണ്‍ ന​ട​ത്തു​ന്ന കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്്‌വെയ​ർ ആ​ൻ​ഡ് നെ​റ്റ്‌വർ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് വി​ത്ത് ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ്ല​സ്ടു, ഐ​ടി​ഐ, ഡി​പ്ലോ​മ, ബി​ടെ​ക്ക്. പ്രാ​യ​പ​രി​ധി ഇ​ല്ല. ഇ​ലക്‌ട്രോണി​ക്സ്, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്്‌വെയ​ർ, നെ​റ്റ്വ​ർ​ക്ക്, ലാ​പ്ടോ​പ് റി​പെ​യ​ർ, ഐ​ഒ​ടി, സി​സി​ടി​വി ക്യാ​മ​റ ആ​ൻ​ഡ് മൊ​ബൈ​ൽ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. അ​പേ​ക്ഷ ഫോ​ം ksg.ketlron.in വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​വ​സാ​ന തി​യ​തി 30. ഫോ​ണ്‍: 0471-2325154, 4016555.

തൊ​ഴി​ൽ​ര​ഹി​ത
വേ​ത​നം

ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം 26, 27 തി​യ​തി​ക​ളിലും വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ൽ 24, 26 തി​യ​തി​ക​ളി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യും.