മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്
Wednesday, August 21, 2019 12:20 AM IST
അ​ന്പ​ല​വ​യ​ൽ: പോ​ത്തു​ക്കെ​ട്ടി ക​രു​മ​ക്കു​ന്നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ല്‌ ഒ​ന്പ​ത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ത​ള്ളി​യ അ​റു​പ​ത് ലോ​ഡ് മാ​ലി​ന്യം പ്രേ​ദേ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മാ​ലി​ന്യം ത​ള്ളി​യ ന വ്യ​ക്തി​ക്ക്നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും കി​സാ​ൻ ജ​ന​ത കു​റ്റ​പ്പെ​ടു​ത്തി.
നാ​ടൊ​ന്നാ​കെ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്പോ​ൾ എ​ലി​പ്പ​നി അ​ട​ക്ക​മു​ള്ള മാ​ര​ക രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന മാ​ലി​ന്യം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി.​പി. വ​ർ​ക്കി, ജോ​ർ​ജ് ജോ​സ​ഫ്, പി.​സി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.