കെ​യ​ർ ഹോം: ​ര​ണ്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Wednesday, August 21, 2019 12:20 AM IST
ക​ൽ​പ്പ​റ്റ: 2018ലെ ​പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ അ​ർ​ബ​ൻ സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്ത മൂ​ന്നു വീ​ടു​ക​ളി​ൽ അ​വ​സാ​ന ര​ണ്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചു​ണ്ട​യി​ലെ അ​ബൂ​ബ​ക്ക​റി​ന് സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന ആ​ജീ​വ​നാ​ന്ത ചി​കി​ത്സാ സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി കൈ​മാ​റി.
സം​ഘം പ്ര​സി​ഡ​ന്‍റ് എം.​ഡി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ്, ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.