‘മെ​ഡി​സെ​പ്’ സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Wednesday, August 21, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് (മെ​ഡി​സെ​പ്) കേ​ര​ള സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പ്മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​ണേ​ഴ്സ് സം​ഘ് ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
നേ​ര​ത്തെ റി​ല​യ​ൻ​സി​ന് അ​ടി​യ​റ വ​ച്ച പ​ദ്ധ​തി പു​ന​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യെ​ങ്കി​ലും വീ​ണ്ടും കു​ത്ത​ക​ക​ളു​ടെ ക​യ്യി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത തു​റ​ന്നി​ട്ടു കൊ​ണ്ടാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 29 ന് ​ന​ട​ക്കു​ന്ന ജി​ല്ലാ​സ​മ്മേ​ള​നം രാ​വി​ലെ 10ന് ക​ൽ​പ്പ​റ്റ ബി​എം​എ​സ് ഹാ​ളി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ബാ​ലാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​രി എം.​കെ. സ​ദാ​ന​ന്ദ​ൻ, ബി​എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. മു​ര​ളീ​ധ​ര​ൻ, എ​ൻ​ജി​ഒ സം​ഘ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ​എ​സ്എ​സ് ജി​ല്ലാ സ​ന്പ​ർ​ക്ക പ്ര​മു​ഖ് കെ.​ടി. സു​കു​മാ​ര​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. വി​ജ​യ​ൻ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സി. ര​വീ​ന്ദ്ര​ൻ, ബാ​ബു രാ​ജേ​ന്ദ്ര​ൻ, കെ. ​കൃ​ഷ്ണ​ൻ കോ​ളി​പ്പ​റ്റ, ഈ​ശ്വ​ര​ൻ മാ​ട​മ​ന, പി.​ടി. വേ​ണ​ഗോ​പാ​ൽ, എ​ൻ. ര​മ​ണി​ശ​ങ്ക​ർ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.