ഉ​രു​ൾ​പൊ​ട്ട​ൽ: വി​ദ​ഗ്ധ​സം​ഘമെ​ത്തി
Thursday, August 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ടി​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാൻ വി​ദ​ഗ്ധ സം​ഘം ജി​ല്ല​യി​ലെ​ത്തി.
താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ സം​ഘം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. ജി​ല്ല​യി​ൽ 101 സ്ഥ​ല​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ഇ​രു​പ​തോ​ളം സ്ഥ​ല​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യം ഉ​ണ്ടാ​യ​താ​ണ് .
സം​ഘം ക​ണ്ടെ​ത്തു​ന്ന പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യി​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​രു​ൾ​പൊ​ട്ടി​യ സ്ഥ​ല​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ്യം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മാ​റ്റി​ത്താ​മ​സി​പ്പി​ച്ച​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.
ജി​ല്ല​യി​ൽ ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന 10 ടീ​മി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഓ​രോ സം​ഘ​ത്തി​ലും ഓ​രോ ജി​യോ​ള​ജി​സ്റ്റും മ​ണ്ണു​സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നു​മു​ണ്ടാ​വും.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​ക.