ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൂ​ന്ന​രക്കോ​ടി​യു​ടെ ന​ഷ്ടം
Thursday, August 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ലെ 39 ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം നേ​രി​ട്ട​താ​യി പ്രാ​ഥ​മി​ക ക​ണ​ക്ക്.
നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ എ​ൻ​ജി​നി​യ​ർ പി. ​പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്. പ​ന​മ​രം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ പ​രി​ധി​യി​ലെ വി​ള​ന്പു​ക​ണ്ടം സ​ബ്സെ​ന്‍റ​റി​നും പാ​ക്കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പ​രി​ധി​യി​ലെ ചേ​കാ​ടി സ​ബ് സെ​ന്‍റ​റി​നു​മാ​ണ് കൂ​ടു​ത​ൽ ന​ഷ്ടം. അ​ടി​ത്ത​റ​യ്ക്കും ചു​മ​രി​നും വി​ള്ള​ൽ വീ​ണ​തി​നാ​ൽ വി​ള​ന്പു​ക​ണ്ടം സ​ബ് സെ​ന്‍റ​ർ കെ​ട്ടി​ടം ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യി.
ര​ണ്ടു സ​ബ് സെ​ന്‍റ​റു​ക​ളി​ലു​മാ​യി 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​യ്യ​ന്പ​ള്ളി, മു​ട്ട​ങ്ക​ര, ആ​ടി​ക്കൊ​ല്ലി, നീ​ർ​വാ​രം, ചെ​ക്കോ​ത്ത് കോ​ള​നി, തോ​ൽ​പ്പെ​ട്ടി, ആ​ലൂ​ർ​കു​ന്ന്, തോ​ണി​ച്ചാ​ൽ, എ​ള്ളു​മ​ന്ദം, കു​ന്ന​മം​ഗ​ലം, ച​ൽ​ക്ക​വ​കു​ന്ന്, പേ​രാ​ൽ, പു​തു​ശേ​രി​ക്ക​ട​വ്, വാ​രാ​ന്പ​റ്റ, ത​വി​ഞ്ഞാ​ൽ, മ​ക്കി​മ​ല, പു​തി​യേ​ടം, പോ​രൂ​ർ, മ​ണി​യ​ങ്കോ​ട്, കൊ​ള​ഗ​പ്പാ​റ, ചീ​രാം​കു​ന്ന്, ചൂ​തു​പാ​റ, അ​പ്പാ​ട്, കോ​ല​ന്പ​റ്റ, പ​ള്ളി​യ​റ, ക​ന്പ​ള​ക്കാ​ട്, ചു​ണ്ട​ക്ക​ര, മി​ല്ലു​മു​ക്ക്, ചീ​ക്ക​ല്ലൂ​ർ, കാ​വ​ടം, താ​ഴ​ത്തൂ​ർ സ​ബ് സെ​ന്‍റ​റു​ക​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. പോ​രൂ​ർ, വെ​ള്ള​മു​ണ്ട എ​ൽ​എ​ച്ച്ഐ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്കും ത​രി​യോ​ട് ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, കോ​ട്ട​ത്ത​റ ഗ​വ.​ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി എ​ന്നി​വ​യ്ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ലി​നും കു​റു​ക്ക·ൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കും ക​ന​ത്ത മ​ഴ​യി​ൽ നാ​ശമുണ്ടായി.