ഡ്യൂട്ടിക്കിടെ കു​ഴ​ഞ്ഞു​വീ​ണ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു
Thursday, August 22, 2019 11:14 PM IST
മാ​ന​ന്ത​വാ​ടി: ഡ്യൂട്ടിക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു. ക​ന്പ​ള​ക്കാ​ട് സ്റ്റേ​ഷ​നി​ലെ മാ​ന​ന്ത​വാ​ടി ഒ​ണ്ട​യ​ങ്ങാ​ടി എ​ട​പ്പ​ടി ത​മ്മ​ൻ​കോ​ട് ടി.​ആ​ർ. വി​നു​വാ​ണ്(40) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ക​ൽ​പ്പ​റ്റ​യി​ലെ ലി​യോ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ലു​ം പ്ര​വേ​ശി​പ്പിച്ചി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെയ്​ത്ര ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചിരുന്നു. തുടർന്ന് ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ൽ തി​രി​ച്ചെ​ത്തി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: വി​ഖേ​ഷ്, വി​നാ​യ​ക്.