നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന ഉ​രു​ൾ​പൊ​ട്ട​ല്‌: ഭീതിയൊഴിയാതെ ജോ​സ​ഫും കു​ടും​ബ​വും
Friday, August 23, 2019 12:08 AM IST
വെ​ള്ള​മു​ണ്ട: ജീ​വി​ത​കാ​ല​ത്തി​നി​ട​യി​ൽ​അ​ഞ്ച് ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ക്ക് സാ​ക്ഷി​യാ​യ ജോ​സ​ഫി​ന്‍റെ കു​ടും​ബം ദു​രി​ത​ങ്ങ​ളു​ടെ ന​ടു​വി​ൽ. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ബാ​ണാ​സു​ര മ​ല​യ​ടി​വാ​ര​ത്തി​ൽ പു​ളി​ഞ്ഞാ​ൽ നാ​രോ​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന പ​ള്ളി​പ്പു​റം ജോ​സ​ഫും കു​ടും​ബ​വു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ആ​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി​യി​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്. ഓ​രോ ത​വ​ണ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​പ്പോ​ഴും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
1992 ലാ​ണ് ആ​ദ്യ​മാ​യി ജോ​സ​ഫി​ന്‍റെ വീ​ടു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​വും സ​മീ​പ​ത്തെ കാ​ലി​ത്തൊ​ഴു​ത്തും എ​ടു​ത്താ​ണ് അ​ന്ന് ദു​ര​ന്തം ക​ട​ന്നു പോ​യ​ത്.
അ​ടു​ത്ത ഉ​രു​ൾ​പൊ​ട്ട​ൽ 1997ലാ​ണ് ഉ​ണ്ടാ​യ​ത്. മു​ന്പ് ഉ​രു​ൾ​പൊ​ട്ടി​യ അ​തേ സ്ഥ​ല​ത്ത് വീ​ണ്ടും ദു​ര​ന്തം ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും കാ​ലി​തൊ​ഴു​ത്തും ന​ഷ്ട​പ്പെ​ട്ടു. 2009 ൽ ​മൂ​ന്നാ​മ​ത്തെ ദു​ര​ന്തം ആ​വ​ർ​ത്തി​ച്ചു. 2018 ലും ഇ​ത്ത​വ​ണ​യും വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലി​നാ​ണ് ഈ ​കു​ടും​ബം സാ​ക്ഷി​യാ​യ​ത്.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പു​തു​ക്കി പ​ണി​ത തൊ​ഴു​ത്ത് ന​ശി​ച്ചു. ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വീ​ടി​ന്‍റെ ചു​റ്റു​ഭാ​ഗ​വും മൂ​ടി​യ നി​ല​യി​ലാ​ണ്. അ​ര ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​യും ത​ക​ർ​ന്നു.
ഓ​രോ ത​വ​ണ ദു​ര​ന്തം ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും സ്ഥ​ല​ത്തെ​ത്തി മ​ട​ങ്ങു​ന്ന അ​ധി​കൃ​ത​ർ പി​ന്നീ​ട് ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു. ജോ​സ​ഫി​ന്‍റെ സ്ഥ​ല​ത്തി​ന്‍റെ സമീപത്തും വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വീ​ടി​ന്‍റെ അ​രി​കി​ലൂ​ടെ വെ​ള്ള​വും മ​ണ്ണും ശ​ക്ത​മാ​യി ഒ​ഴു​കി താ​ഴേ​ക്ക് പ​തി​ക്കു​ന്പോ​ൾ വീ​ട്ടി​ന​ക​ത്ത് ഭീ​തി​യോ​ടെ പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു ഇ​വ​ർ. ‌ദു​ര​ന്തം ഒ​ഴു​കി നീ​ങ്ങി​പ്പോ​യെ​ന്ന് അ​വ​ർ​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​നാകു​ന്നി​ല്ല.
ഓ​രോ മ​ഴ​ക്കാ​ല​വും ഈ ​കു​ടും​ബ​ത്തി​ന്‍റെ ഭീ​തി വ​ർ​ധി​പ്പി​ച്ചാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ജോ​സ​ഫ് താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ 500 മീ​റ്റ​റി​നു​ള്ളി​ലാ​ണ് പാ​റ​ഖ​ന​നം ന​ട​ക്കു​ന്ന​ത്.