എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ടു ക​ട​ന്ന യാ​ത്ര​ക്കാ​ര​ൻ മ​യ​ക്കു​മ​രു​ന്നു സ​ഹി​തം പി​ടി​യി​ല്‌
Friday, August 23, 2019 12:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു​വി​നെ ഇ​ടി​ച്ചി​ട്ടു ക​ട​ന്ന കാ​റി​ലെ യാ​ത്ര​ക്കാ​ര​നെ മ​യ​ക്കു​മ​രു​ന്നു സ​ഹി​തം പി​ടി​കൂ​ടി. മ​ല​പ്പു​റം പു​ത്ത​ന​ങ്ങാ​ടി ആ​ലി​ക്ക​ൽ അ​ജ്നാ​സാ​ണ്(26) 390 ഗ്രാം ​എം​ഡി​എം​എ സ​ഹി​തം അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ൾ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച അ​ഞ്ചു കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. അ​ജ്നാ​സ് സ​ഞ്ച​രി​ച്ച മാ​രു​തി റി​റ്റ്സ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ചി​കി​ത്സ നേ​ടി.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പ​രി​ശോ​ധ​ന​യ്ക്കാ​യി ബോ​ണ​റ്റ് തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​ജ്നാ​സ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റെ ഇ​ടി​ച്ചി​ട്ടു കാ​റു​മാ​യി ക​ട​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ മ​റ്റൊ​രു കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും അ​ജ്നാ​സി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വ​രം അ​റി​ഞ്ഞ ബ​ത്തേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​നാ​ർ​ദ​ന​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​അ​നി​ൽ​കു​മാ​ർ,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ബി. ഹ​രി​ദാ​സ്, അ​നീ​ഷ്,രാ​ജീ​വ​ൻ,ശി​വ​ൻ, ഡ്രൈ​വ​ർ ചാ​ക്കോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലെ ചീ​രാ​ലി​ൽ​നി​ന്നാ​ണ് അ​ജ്നാ​സി​നെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ക​വ​റി​ൽ​നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.
ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ന്പി​ക്കൊ​ല്ലി ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ജ്നാ​സ് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.