പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Saturday, August 24, 2019 1:10 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ർ​ണാ​ട​ക​യി​ലെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് മു​തു​മ​ല തൊ​പ്പ​ക്കാ​ടി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ബ​ന്ധി​പ്പൂ​ർ, നാ​ഗ​ർ​ഹോ​ള മേ​ഖ​ല​യി​ലെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് പാ​ർ​ത്തീ​നി​യം വി​ഷ​ച്ചെ​ടി​ക​ളെ നീ​ക്കം ചെ​യ്യ​ൽ, വ​ന്യ​ജീ​വി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ആ​ഹാ​രം ക​ണ്ടെ​ത്ത​ൽ, വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​രി​ശീ​ല​നം.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കൗ​സ​ൽ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചെ​ന്പ​ക പ്രി​യ, ത​മി​ഴ്നാ​ട് റേ​ഞ്ച​ർ​മാ​രാ​യ ദ​യാ​ന​ന്ദ​ൻ, ശി​വ​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ, ക​ർ​ണാ​ട​ക റേ​ഞ്ച​ർ​മാ​രാ​യ സ​ഞ്ജ​യ് മോ​ഹ​ൻ, സു​ഭാ​ഷ്, രം​ഗ​രാ​ജ്, ജ​ഗ​റാം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.