ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കൃ​ഷി വ​കു​പ്പ്! 30 ശ​ത​മാ​നം വി​ല കൂ​ട്ടി ഉ​ത്പന്ന​ങ്ങ​ൾ വാ​ങ്ങും
Saturday, August 24, 2019 1:12 AM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷം കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​പ്പോ​ൾ അ​തി​ജീ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​ല​യി​ൽ അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാന്‌ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കൃ​ഷി​വ​കു​പ്പ്. വ​ഴി​മാ​റി​യ പു​ഴ​യും ഉ​രു​ൾ​പൊ​ട്ടി​യെ​ത്തി​യ ക​ല്ലു​ക​ളും നാ​ശം​വി​ത​ച്ച കൃ​ഷി​യി​ട​ങ്ങ​ളി​ൽ വീ​ണ്ടും കൃ​ഷി​യി​റ​ക്കാനുള്ള ഉൗ​ർ​ജ്ജം ക​ർ​ഷ​ക​ർ​ക്ക് പ​ക​രാനാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലെ​ന്നു കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട്ടി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പ്, വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​വ​കു​പ്പ് സം​ഭ​രി​ച്ച് കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ലും മു​ത​ല​ക്കു​ളം ഗ്രൗ​ണ്ടി​ലും തു​റ​ക്കു​ന്ന ന്യാ​യ​വി​ല വി​പ​ണി​ക​ൾ വ​ഴി വി​റ്റ​ഴി​ക്കാന്‌ തീ​രു​മാ​നി​ച്ചെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വ​ള​രെ വി​ല കു​റ​ച്ചാ​ണ് ഇ​ട​നി​ല​ക്കാ​ർ വാ​ങ്ങി മൊ​ത്ത വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കുന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് വി​ള​വെ​ടു​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത്തി​നും ചെ​ല​വാ​ക്കു​ന്ന തു​ക പോ​ലും ല​ഭി​ക്കാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ടു കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ നേ​രി​ട്ട് സം​ഭ​രി​ച്ചു വി​ൽ​ക്കാന്‌ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഗു​ണ​മേ​ന്മ​യു​ള്ള ഒ​ന്നാം ത​രം വാ​ഴ​ക്കു​ല​ക​ൾ 26 രൂ​പ നി​ര​ക്കി​ലും ബാ​ക്കി​യു​ള്ള​വ 16 രൂ​പ നി​ര​ക്കി​ലും സം​ഭ​രി​ക്കും. ഇ​ഞ്ചി, ചേ​ന, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ വി​പ​ണി​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം ഉ​യ​ർ​ന്ന വി​ല​യ്ക്ക് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ടു​ക്കും. 25 മു​ത​ൽ മാ​ന​ന്ത​വാ​ടി, പ​ന​മ​രം, ക​ൽ​പ്പ​റ്റ (മു​ട്ടി​ൽ), ബ​ത്തേ​രി ഗ്രാ​മീ​ണ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഭ​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി​യാ​ണ് ഉ​ത്പ്പ​ന്ന​ങ്ങ​ൾ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കേ​ണ്ട​ത്. സം​ഭ​രി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ 26 മു​ത​ൽ കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും മു​ത​ല​ക്കു​ളം ഗ്രൗ​ണ്ടി​ലും വി​റ്റ​ഴി​ക്കും.

ഇതിലൂടെ ല​ഭി​ക്കു​ന്ന ലാ​ഭം മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ന​ൽ​കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ഹോ​ട്ട​ലു​ട​മ​ക​ൾ, റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എല്ലാം ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും കൃ​ഷി​മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു. മ​റ്റു​ള്ള ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള വി​പ​ണി​ക​ൾ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.