വീ​ടും ക്ഷേ​ത്ര​വും കാ​ട്ടാ​ന ത​ക​ർ​ത്തു
Saturday, August 24, 2019 1:12 AM IST
ഗൂ​ഡ​ല്ലൂ​ർ: ആ​ദി​വാ​സി​യു​ടെ വീ​ടും ക്ഷേ​ത്ര​വും കാ​ട്ടാ​ന ത​ക​ർ​ത്തു. ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​മ്മി​ണി​യു​ടെ വീ​ടും സ​മീ​പ​ത്തെ ക്ഷേ​ത്ര​വു​മാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ഭ​ർ​ത്താ​വ് മ​രി​ച്ച അ​മ്മി​ണി ത​നി​ച്ചാ​ണ് താ​മ​സം. ശ​ബ്ദം കേ​ട്ട് അ​മ്മി​ണി അ​യ​ൽ​വീ​ട്ടി​ൽ അ​ഭ​യം​പ്രാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​കോ​ള​നി​യി​ൽ ന​ഞ്ച​ന്‍റെ വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു. കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.