നി​ർ​മ​ല ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​യു​ടെ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കി
Saturday, August 24, 2019 1:13 AM IST
ത​രി​യോ​ട്: മ​ണ്ണി​ടി​ഞ്ഞ് ത​ക​രാ​റി​ലാ​യ സ​ഹ​പാ​ഠി​യു​ടെ വീ​ട് ത​രി​യോ​ട് നി​ർ​മ​ല ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കി. പ​ടി​ഞ്ഞാ​റ​ത്ത​റ പ​തി​നാ​റാം മൈ​ൽ ക​ള​പ്പു​ര​യ്ക്ക​ൽ ബി​നു​വി​ന്‍റെ വീ​ടാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സേ​വ​ന​ത്തി​നി​റ​ങ്ങി​യ​ത്. ഹെ​ഡ്മി​സ്ട്ര​സ് ഗ്ളാ​ഡി​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.