വീ​ടു​ക​ളി​ൽ മ​ലി​ന​ജ​ലം ക​യ​റു​ന്ന​താ​യി പ​രാ​തി
Monday, August 26, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: തോ​ട്ടി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം വീ​ടു​ക​ളി​ൽ മ​ലി​ന​ജ​ലം ക​യ​റു​ന്ന​താ​യി പ​രാ​തി. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കു​നി പ്ര​ദേ​ശ​ത്തെ പ​ത്ത് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം വീ​ട്ടി​ൽ ക​യ​റു​ന്ന​തിനാല്‌ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ല്ലാ വ​ർ​ഷ​വും തൊ​ഴി​ലു​റ​പ്പി​ൽ തോ​ട്ടി​ലെ മ​ണ്ണ് നീ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചി​ല മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ മ​ണ്ണ് നീ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തു മൂ​ല​മാ​ണ് തോ​ട് നി​റ​ഞ്ഞ് വെ​ള്ളം വീ​ടു​ക​ളി​ൽ ക​യ​റു​ന്ന​ത്. പല ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. അ​ടി​യ​ന്ത​ര​മാ​യി തോ​ട്ടി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത് സ്ലാ​ബി​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​ര​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.