ബോ​ട്ട് ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി
Sunday, September 15, 2019 2:10 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി ബോ​ട്ട് ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ബോ​ട്ട് ഹൗ​സി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി. ടൂ​റി​സം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​റി​ല്‍​പ്പ​രം ബോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റി.