ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ ലോ​റി ജ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു
Sunday, September 15, 2019 2:10 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി തീ​ട്ടു​ക്ക​ലി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ ലോ​റി ജ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​വച്ചു. മാ​ലി​ന്യം ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. ഊ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യം വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ​യാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നാ​യി വ​ന്യ​ജീ​വി​ക​ള്‍ സ്ഥി​ര​മാ​യി എ​ത്തു​ന്നു​ണ്ട്. ദു​ര്‍​ഗ​ന്ധം​കാ​ര​ണം പ​രി​സ​ര​വാ​സി​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്.

ഇ​വി​ടെ​യെ​ത്തു​ന്ന വ​ന്യ​മൃഗങ്ങ​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ലോ​റി ത​ട​ഞ്ഞു​വച്ച​ത്. ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ള്‍ സ്ഥ​ല​ത്തെ​ത്തി ജ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ പി​ന്തി​രി​ഞ്ഞ​ത്.