മാ​ന​വ​സേ​വ പു​ര​സ്‌​കാ​രം ‌ ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ടി​നു സ​മ്മാ​നി​ച്ചു
Sunday, September 15, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: ബ​ത്തേ​രി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ശ്രേ​യ​സി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ മാ​ന​വ​സേ​വ പു​ര​സ്‌​കാ​രം ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ടി​നു സ​മ്മാ​നി​ച്ചു.
ശ്രേ​യ​സി​ന്‍റെ​യും കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മേ​പ്പാ​ടി എ​സ്എം​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹ​സം​ഗ​മ​ത്തി​ല്‍ ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് പു​ര​സ്‌​കാ​ര​ദാ​നം ന​ട​ത്തി.
പ്ര​കൃ​തി​ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സേ​വ​നം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഗ​ഫൂ​റി​നെ പു​ര​സ്‌​കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്. മേ​പ്പാ​ടി പ​ച്ച​ക്കാ​ട് ഉ​രു​ള്‍​പൊ​ട്ടി മ​ണ്ണി​ന​ടി​യി​ലാ​യ പു​ത്തു​മ​ല​യി​ല്‍ സേ​വ​നം ചെ​യ്ത മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ന്‍ പു​ത്തു​മ​ല, ടി. ​ഹം​സ, വെ​ള്ള​രി​മ​ല വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​ഹ​മ്മ​ദ് സാ​ദി​ഖ്, ശി​ഹാ​ബ് ത​ങ്ങ​ള്‍ റി​ലീ​ഫ് സെ​ല്‍ ചെ​യ​ര്‍​മാ​ന്‍ പി.​കെ. അ​ഷ്‌​റ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ശ്രേ​യ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ബെ​ന്നി ഇ​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹ​ച്ചു. കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി, ഡോ.​യു​സു​ഫ് ന​ദ്‌​വി, പി.​കെ. സു​ധാ​ക​ര​ന്‍, പ്ര​ഫ.​താ​ര ഫി​ലി​പ്പ്, വി.​പി. വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.