ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് ഭീ​ഷ​ണി​യാ​യി കാ​ടു​ക​ളി​ല്‍ മ​ഞ്ഞ​ക്കൊ​ന്ന പ​ട​രു​ന്നു
Tuesday, September 17, 2019 12:28 AM IST
വെ​ള്ള​മു​ണ്ട: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ള്‍​പ്പ​ടെ വ​ന്യ​ജീ​വി​ക​ള്‍​ക്കും സ്വാ​ഭാ​വി​ക വ​ന​ത്തി​നും ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന മ​ഞ്ഞ​ക്കൊ​ന്ന പ​ട​രു​ന്നു.

ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് വ​ന​മേ​ഘ​ല​യി​ല്‍ അ​തി​വേ​ഗം പ​ട​ര്‍​ന്നു പി​ടി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ ത​ന്നെ ത​ക​ര്‍​ക്കു​ന്ന അ​ധി​നി​വേ​ശ സ​സ്യ​മാ​ണ് സെ​ന്ന എ​ന്ന ശാ​സ്ത്ര നാ​മ​മു​ള്ള മ​ഞ്ഞ കൊ​ന്ന.

ഏ​താ​ണ്ട് എ​ട്ടു വ​ര്‍​ഷ​മാ​യി ഒ​റ്റ​പ്പെ​ട്ടു ക​ണ്ടി​രു​ന്ന ഈ ​മ​രം വ​യ​നാ​ട്ടി​ലെ മു​ഴു​വ​ന്‍ വ​ന മേ​ഘ​ല​യിലും സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ലും വ്യാ​പി​ച്ചു ക​ഴി​ഞ്ഞു. മ​ഞ്ഞ​ക്കൊ​ന്ന ന​ശി​പ്പി​ക്കാ​നാ​യി പ​ല​ശ്ര​മ​ങ്ങ​ളും വ​നം വ​കു​പ്പ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫലം കണ്ടില്ല. ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി കൊ​ടു​ത്ത പ​രാ​തി പ​രി​ഗ​ണി​ച്ച് സ​ര്‍​ക്കാ​രും ഫോ​റ​സ്റ്റ് വ​കു​പ്പും മ​ഞ്ഞ​ക്കൊ​ന്ന ഉ​ന്‍​മൂ​ല​നം ചെ​യ്യാ​ന്‍ പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കി വ​രു​ന്നു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. സെ​പ്റ്റ​ംബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ പൂത്ത് കാ​യ് പൊ​ഴി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന ഇ​തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ വെ​ട്ടി പൂ​വി​ടു​ന്ന​ത് ത​ട​ഞ്ഞാ​ല്‍ വ്യാ​പ​നം കു​റ​യ്ക്കാം. 6000 മു​ത​ല്‍ 9000 കാ​യ്ക​ള്‍ വ​രെ ഒ​രു മ​ര​ത്തി​ല്‍ ഉ​ണ്ടാ​കും. കാ​യ്ക​ള്‍ മു​ള​ച്ച് പു​ല്ലോ മ​റ്റു ചെ​ടി​ക​ളോ വ​ള​രാ​ന്‍ അ​നു​വ​ദി​ക്കാ​തെ മ​ഞ്ഞ​ക്കൊ​ന്ന പ്ര​ദേ​ശ​ത്ത് വ്യാ​പി​ക്കും.

മ​ഞ്ഞ​ക്കൊ​ന്ന​യു​ടെ ശി​ഖ​ര​ങ്ങ​ള്‍ വെ​ട്ടി വ്യാ​പ​നം ത​ട​യ​ണ​മെ​ന്ന് വൈ​ല്‍​ഡ് ലൈ​ഫ് സി​സി​എ​ഫ് നോ​ടും നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വ​ന്യ​മൃ​ഗ ശ​ല്യ പ്ര​തി​രോ​ധ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.