നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു
Wednesday, September 18, 2019 12:22 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ നി​യ​മ സേ​വ​ന അ​ഥോറി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ല്‍ ക​ല്‍​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 12ന് ​നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ചെ​ക്ക് കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, തൊ​ഴി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍, ഇ​ല​ക്ട്രി​സി​റ്റി, വെ​ള്ള​ക്ക​രം, ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ലേ​ക്ക് നേ​രി​ട്ട് ന​ല്‍​കാം.
കോ​ട​തി​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ല്‍ കേ​സു​ക​ള്‍, ചെ​ക്കു​കേ​സു​ക​ള്‍, മോ​ട്ടോ​ര്‍ വാ​ഹ​ന ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, ലേ​ബ​ര്‍ കോ​ട​തി​യി​ലെ കേ​സു​ക​ള്‍, കു​ടും​ബ കോ​ട​തി​യി​ലെ വി​വാ​ഹ മോ​ച​ന കേ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള കേ​സു​ക​ള്‍, ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ സം​ബ​ന്ധ​ച്ച കേ​സു​ക​ള്‍, സ​ര്‍​വീ​സ് സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍, സി​വി​ല്‍ കോ​ട​തി​ക​ളി​ല്‍ നി​ല​വി​ലു​ള്ള കേ​സു​ക​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ ഒ​ത്തു തീ​ര്‍​പ്പാ​ക്കാം.
കൂ​ടാ​തെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, കെ​എ​സ്എ​ഫ്ഇ, ഗ്യാ​സ് അ​ഥോ​റി​റ്റി ഓ​ഫ് അ​ന്ത്യ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളും വാ​ഹ​ന നി​കു​തി, വാ​ണി​ജ്യ നി​കു​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.
പു​തി​യ പ​രാ​തി​ക​ള്‍ 30 വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക​ളു​മാ​യോ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04936 207800.