പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ്ണ​യും ന​ട​ത്തി
Wednesday, September 18, 2019 12:22 AM IST
മാ​ന​ന്ത​വാ​ടി: കാ​ന​റാ ബാ​ങ്ക് പ​യ്യ​മ്പ​ള്ളി​യി​ല്‍ നി​ന്ന് മാ​റ്റു​ന്ന​തി​നെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​യ്യ​മ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
പ​യ്യ​മ്പ​ള്ളി​യി​ല്‍ വ​ര്‍​ഷ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കാ​ന​റാ ബാ​ങ്ക് പ​യ്യ​മ്പ​ള്ളി വി​ല്ലേ​ജ് പ​രി​ധി വി​ട്ട് ടൗ​ണി​ലേ​ക്ക് മാ​റ്റാ​നു​ള്ള ബാ​ങ്ക് അ​ധി​കാ​രി​ക​ളു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ നീ​ക്കം പ​യ്യ​മ്പ​ള്ളി ഗ്രാ​മ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ഒ​ന്നാ​കെ തീ​രാ​ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തു​മാ​ണ്.
ബാ​ങ്ക് മേ​ല​ധി​കാ​രി​ക​ള്‍ ഈ ​നീ​ക്ക​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ്യാ​പ​രി​ക​ള്‍ പ​റ​ഞ്ഞു. സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. തു​ള​സീ​ദാ​സ് ധ​ര്‍​ണ ഉദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് ജി​ജി ക​ട​ക്ക​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ്രീ​ധ​ര​ന്‍, ടി. ​സു​രേ​ന്ദ്ര​ന്‍, രാ​ജ​ന്‍ വ​ര്‍​ഗീ​സ്, ജോ​സ് പാ​ണാ​ട്ട്, ഷാ​ജി കൊ​യി​ലേ​രി, ഇ.​യു. ജോ​സ്, റോ​ബി ജോ​ര്‍​ജ്, ഡി ​ഗോ​ള്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.