ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, September 19, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 2018-2019 വ​ര്‍​ഷ​ത്തെ പ്ല​സ്‌​വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 1052 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. മു​ന്‍ മ​ന്ത്രി എ. ​മി​ല്ല​ര്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​യ്യ​പ്പ​ന്‍, എ​ഐ​എ​ഡി​എം​കെ ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ല്‍. പ​ത്മ​നാ​ഭ​ന്‍, ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ബാ​ര്‍​വു​ഡ് സ്‌​കൂ​ളി​ലെ 340 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.