ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി
Thursday, September 19, 2019 12:28 AM IST
ഊ​ട്ടി: ഊ​ട്ടി ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി. ര​ണ്ടാം സീ​സ​ണ്‌ തുടങ്ങുന്നതിനോട​നു​ബ​ന്ധി​ച്ചാ​ണ് ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. പ​ത്താ​യി​രം തൊ​ട്ടി​ക​ള്‍ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍, ശി​ബി​ലാ മേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സെ​പ്റ്റം​ബ​ര്‍, ഒ​ക്‌​ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് ര​ണ്ടാം സീ​സ​ണ്‍ ന​ട​ക്കു​ന്ന​ത്.