എ​സ്പി​സി യൂ​ണി​റ്റ് ഗ്രീ​ന്‍ പ്ലാ​ന​റ്റ് ത്രി​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, September 19, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: ക​ണി​യാ​മ്പ​റ്റ മോ​ഡ​ല്‍ റ​സി​ഡ​ൻഷല്‌ സ്‌​കൂ​ള്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രീ​ന്‍ പ്ലാ​ന​റ്റ് ത്രി​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി ബോ​ധ​വത്്ക​ര​ണം, ദു​ര​ന്ത നി​വാ​ര​ണം, ആ​രോ​ഗ്യ പ​രി​പാ​ല​നം, നേ​തൃ​ത്വ പ​രി​ശീ​ല​നം, പ്ര​കൃ​തി പ​ഠ​നം, വ്യ​ക്തി​ത്വ വി​ക​സ​നം, ര​ക്ത​ദാ​നം, റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍, പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യ​ല്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി.

എ​സ്പി​സി ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡി​വൈ​എ​സ്പി വി. ​ര​ജി​കു​മാ​ര്‍, ഡോ.​നി​ഖി​ല, ഹെ​ല്‍​ത്ത് ഇ​ന്‍​സെ​പ്ക്ട​ര്‍ സു​രേ​ഷ്, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​ബീ​രാ​ന്‍​കു​ട്ടി, ഫ​യ​ര്‍ ഫോ​ഴ്‌​സ് ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. മി​ഥു​ന്‍, എ​ക്‌​സൈ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ പി.​എ​സ്. വി​നീ​ഷ്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, സ​ജി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഗ്രീ​ന്‍ പ്ലാ​ന​റ്റ് ത്രി​ദി​ന ക്യാ​മ്പ് വ​യ​നാ​ട് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എം.​പി. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്പി​സി യൂ​ണി​റ്റ് ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ എം. ​സ​ല്‍​മ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​മ്പ​ള​ക്കാ​ട് എ​സ്‌​ഐ എം.​വി. പ​ള​നി, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി.​സി. ബാ​ല​കൃ​ഷ്ണ​ന്‍, എ​സ്പി​സി പ്രോ​ജ​ക്ട് എ​ഡി​എ​ന്‍​ഒ എം.​സി. സോ​മ​ന്‍, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, എ​സി​പി ഒ. ​അ​ബ്ദു​ല്‍ റ​ഷീ​ദ്, ഹെ​ഡ്മി​സ്ട്ര​സ് ക്ലാ​ര​മ്മ ജോ​ര്‍​ജ്, ഡ്രി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ജി. ​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.