രാ​ത്രി​യാ​ത്ര നി​രോ​ധ​നം: പു​തി​യ പ​രി​ഹാ​ര മാ​ര്‍​ഗം നി​ര്‍​ദേ​ശി​ച്ച് ഗാ​ന്ധി ദ​ര്‍​ശ​ന്‍ വേ​ദി
Thursday, September 19, 2019 12:32 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ര്‍​ശ​ന്‍ വേ​ദി. നി​സാ​ര​മാ​യി പ​രി​ഹ​രി​ക്കാ​വു​ന്ന വി​ഷ​യം ലാ​ഘ​വ ബു​ദ്ധി​യോ​ടെ സ​മീ​പി​ച്ച് സ​ങ്കീ​ര്‍​ണ​മാ​ക്കി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.

അ​ഞ്ച് പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. നി​രോ​ധ​ന​മു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ വീ​തി ഇ​ട്ട് മൃ​ഗ​ങ്ങ​ള്‍ ക​ട​ക്കാ​ന്‍ പ​റ്റാ​ത്ത​വി​ധം കി​ട​ങ്ങു​ക​ള്‍ സ്ഥാ​പി​ക്കു​ക. അ​നു​യോ​ജ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ റോ​ഡി​ന​ടി​യി​ലൂ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന തു​ര​ങ്ക​ങ്ങ​ള്‍, അ​ടി​പ്പാ​ത​ക​ള്‍ നി​ര്‍​മി​ക്കു​ക. കി​ട​ങ്ങി​നും റോ​ഡി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലും പ​ര​മാ​വ​ധി അ​ടു​പ്പി​ച്ച് വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന വൃ​ക്ഷ​ങ്ങ​ള്‍ പി​ടി​പ്പി​ച്ച് സം​ര​ക്ഷി​ക്കു​ക. ഭം​ഗി വ​ര്‍​ധി​പ്പി​ക്കാന്‌ പൂ​മ​ര​ങ്ങ​ളും ഇ​രു​വ​ശ​ങ്ങ​ളി​ലും വച്ചു​പി​ടി​പ്പി​ക്കു​ക. കൂ​ടു​ത​ല്‍ സു​ര​ക്ഷ​യ്ക്ക് കി​ട​ങ്ങു​ക​ളോ​ടൊ​പ്പം റെ​യി​ല്‍​വേ​ലി പോ​ലു​ള്ള മാ​ര്‍​ഗ​ങ്ങ​ളും ചെ​യ്യാ​ം.

കി​ട​ങ്ങു​ക​ള്‍ വ​ള​രെ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും തീ​ര്‍​ക്കാ​വു​ന്ന​താ​ണ്. നി​ര്‍​മാ​ണ ചെ​ല​വ് കു​റ​വാ​ണ്. കി​ട​ങ്ങു​ക​ള്‍ തീ​ര്‍​ക്കു​ന്ന നാ​ളു​ക​ളി​ല്‍ ഗ​താ​ഗ​ത​ത്തി​ന് യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളോ നി​യ​ന്ത്ര​ണ​ങ്ങ​ളോ ആ​വ​ശ്യ​മി​ല്ല. ഇ​ട​തൂ​ര്‍​ന്ന വ​ന​മ​ല്ലാ​ത്ത​തു​കൊ​ണ്ട് മ​ര​ങ്ങ​ള്‍​ക്ക് നാ​ശം സം​ഭ​വി​ക്കാ​തെ ത​ന്നെ കി​ട​ങ്ങു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യും.

വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാന്‌ ഇ​ത്ത​രം കി​ട​ങ്ങു​ക​ള്‍ നി​ല​വി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച് ക​ര്‍​ണാ​ട​ക വ​ന​മേ​ഖ​ല​യി​ല്‍ നി​ല​വി​ലു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വ​ള്ളു​വാ​ടി-​ചി​ക്ബ​ര്‍​ഗി-​ബേ​ഗൂ​ര്‍ വ​ഴി​യു​ള്ള സ​മാ​ന്ത​ര പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം. അ​പ്പോ​ള്‍ വാ​ഹ​ന സാ​ന്ദ്ര​ത കു​റ​യു​ക​യും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും അ​തു​വ​ഴി ക​ട​ത്തി​വി​ടു​ക​യും ചെ​യ്യാം. ഭാ​വി​യി​ല്‍ ഈ ​പാ​ത നേ​രി​ട്ട് മൈ​സൂ​രു​വി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്യാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി​ച്ച​ന്‍ വ​ര്‍​ഗീ​സ്, ജോ​സ് ചെ​റു​വ​ള്ളി​ല്‍, സ​ണ്ണി നെ​ടു​ങ്ക​ല്ലേ​ല്‍, കു​ര്യാ​ക്കോ​സ് ആ​ന്‍റണി, സി​ബി​ച്ച​ന്‍ ക​രി​ക്കേ​ടം, മാ​ണി അ​മ്പ​ല​ത്തു​രു​ത്തേ​ല്‍, ടോ​മി പാ​ണ്ടി​ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.