ഹ​രി​ത ക​ര്‍​മ​സേ​ന​യുടെ കളക്‌ഷന്‌: ക്ര​മ​ക്കേ​ട് ന​ട​ന്നതായി ആ​രോ​പ​ണം
Thursday, September 19, 2019 12:32 AM IST
ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭാ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ ക​ള​ക‌്ഷ​ന്‍ പി​രി​വി​ലും ചെ​ല​വു​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ട്, അ​ക്കൗ​ണ്ട​ന്‍റ്് എ​ന്നി​വ​ര്‍​ക്കാ​ണ് രേ​ഖാ​മൂ​ലം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കും ഇ​തി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ കള​ക‌്ഷ​ന്‍ പി​രി​വി​ലും ചെ​ല​വു​ക​ളി​ലും പ്ര​ഥ​മ​ദൃ​ഷ്ട്യ പാ​ക​പ്പി​ഴ​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ളി​തു​വ​രെ​യു​ള്ള ര​സീ​ത് ബു​ക്കു​ക​ള്‍, വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ എ​ന്നി​വ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ് ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​തി​ന് ര​സീ​ത് ബു​ക്കു​ക​ള്‍, ര​ജി​സ്റ്റ​റു​ക​ള്‍ എ​ന്നി​വ അ​ക്കൗ​ണ്ട​ന്‍റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭാ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ ക​ള​ക‌്ഷ​ന്‍ പി​രി​വി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ന്ന​താ​യാ​ണ് ഭ​ര​ണ സ​മി​തി​യി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം. ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ള്‍ ഓ​ഡി​റ്റ് ന​ട​ത്തു​ക​യോ പ​രി​ശോ​ധി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ര​സീ​ത് ന​ല്‍​കി പി​രി​ച്ച പ​ണം മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വ​രും. എ​ന്നാ​ല്‍ ഈ ​തു​ക ഇ​ന്നു​വ​രെ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടി​ല്ല.
അ​താ​ത് ദി​വ​സം ഹ​രി​ത ക​ര്‍​മ്മ​സേ​നാം​ഗ​ങ്ങ​ള്‍ പി​രി​ക്കു​ന്ന തു​ക മു​നി​സി​പ്പാ​ലി​റ്റി മു​ഖേ​ന ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

എ​ന്നാ​ല്‍ ര​സീ​തി ന​ല്‍​കി പി​രി​ച്ച പ​ണം പോ​ലും ഇ​തു​വ​രെ ബാ​ങ്കി​ല​ട​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ര​സീ​തി ന​ല്‍​കാ​തെ വ​ന്‍​കി​ട ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഭീ​മ​മാ​യ തു​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​സം​ഖ്യ​യും ഇ​തു​വ​രെ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​ത്തു​ക​യോ ബാ​ങ്കി​ല​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടി​ല്ലെ​ന്നും അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വീ​ടു​ക​ള്‍, ഷോ​പ്പു​ക​ള്‍, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദി​നേ​ന ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് പ​ണം ഈ​ടാ​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ല്‍ നി​ന്നും ഷോ​പ്പു​ക​ളി​ല്‍ നി​ന്നും 100 രൂ​പ വീ​ത​മാ​ണ് പി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഈ​ടാ​ക്കേ​ണ്ട തു​ക ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യാ​ണ് 31 അം​ഗ ഹ​രി​ത ക​ര്‍​മ​സേ​ന​യെ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ല്‍​കി സ​ജ്ജ​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പേ ഭ​ര​ണ സ​മി​തി മാ​റി.

തു​ട​ര്‍​ന്നു​വ​ന്ന ഭ​ര​ണ സ​മി​തി പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​രെ​യും ഹ​രി​ത ക​ര്‍​മ്മ​സേ​ന​യി​ല്‍ അം​ഗ​ങ്ങ​ളാ​ക്കി. ഈ ​ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്താ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​തും. എ​ന്നാ​ല്‍ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ പി​രി​വി​ലും ചെ​ല​വു​ക​ളി​ലു​മാ​ണ് ഇ​പ്പോ​ള്‍ തി​രി​മ​റി ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ ക​ല​ക്ഷ​ന്‍ പി​രി​വി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ മു​സ്‌​ലിം​ലീ​ഗ് കൗ​ണ്‍​സി​ല്‍​മാ​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ.​പി. ഹ​മീ​ദ്, കെ.​കെ. കു​ഞ്ഞ​മ്മ​ദ്, ഉ​മൈ​ബ മൊ​യ്തീ​ന്‍​കു​ട്ടി, ഒ. ​സ​രോ​ജി​നി, വി. ​ശ്രീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.