ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് പ്ര​ശ്‌​ന​പ​രി​ഹാ​രം
Thursday, September 19, 2019 12:33 AM IST
വെ​ള്ള​മു​ണ്ട: തൊ​ണ്ട​ര്‍​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചു​രു​ളി, അ​രി​മ​ല കോ​ള​നി​ക​ളി​ല്‍ ജി​ല്ല ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. ചു​രു​ളി അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്ത് ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ ക​ള​ക്ട​ര്‍ എ.​ആ​ര്‍. അ​ജ​യ​കു​മാ​ര്‍, സ​ബ്ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​എ. ബാ​ബു, വാ​ര്‍​ഡ് മെ​ംബര്‍ മു​സ്ത​ഫ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ചു​രു​ളി കോ​ള​നി നി​വാ​സി​ക​ള്‍ ഉ​ന്ന​യി​ച്ച ഒ​ട്ടു​മി​ക്ക പ​രാ​തി​ക​ള്‍​ക്കും അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്കി.

ചു​രു​ളി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​ച്ച​താ​യി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ബാ​ക്കി വ​രു​ന്ന മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി എ​സ്റ്റി​മേ​റ്റ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ട്രൈ​ബ​ല്‍ കോ​ര്‍​പ്പ​സ് ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ക്കു​മെ​ന്നും ട്രൈ​ബ​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. കോ​ള​നി​ക്കാ​ര്‍​ക്ക് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ആ​റ് കി​ലോ​മീ​റ്റ​ര്‍ ദൂ​രം യാ​ത്ര ചെ​യ്യ​ണ​മെ​ന്ന പ​രാ​തി പ​രി​ഗ​ണി​ച്ച് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ മൊ​ബൈ​ല്‍ ഷോ​പ്പ് കോ​ള​നി​യി​ല്‍ എ​ത്തി​ക്കു മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ചു​രു​ളി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ഒ​രു സാ​മൂ​ഹ്യ പ​ഠ​ന​മു​റി ആ​രം​ഭി​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. കോ​ള​നി​യി​ല്‍ ഒ​രു സാം​സ്‌​കാ​രി​ക നി​ല​യം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​ടു​ത്ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഉ​റ​പ്പു ന​ല്‍​കി.

കോ​ള​നി നി​വാ​സി​ക​ള്‍ ഉ​ന്ന​യി​ച്ച മ​റ്റ് വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു ന​ല്‍​കി. ടി​ഡി​ഒ പ്ര​മോ​ദ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ജി​ത, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ മു​ര​ളി​ധ​ര​ന്‍, ഡി​ഡി​പി സി​മ്പി​ള്‍ മാ​ഗി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.