ദേ​ശീ​യ പോ​ഷ​ണ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​ം
Friday, September 20, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: സ​ന്പു​ഷ്ട​കേ​ര​ളം പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 16 വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ പോ​ഷ​ണ മാ​സാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്കം. ‌റാ​ലി​യോ​ടെ​യാ​ണ് മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.
വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്, ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് സെ​ൽ, നാ​ഷ​ണ​ൽ ന്യൂ​ട്രി​ഷ​ൻ മി​ഷ​ൻ, എ​ന്നിവയുടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 16 വ​രെ ജി​ല്ലാ, ബ്ലോ​ക്ക്, അ​ങ്ക​ണ​വാ​ടി ത​ല​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ദേ​ശീ​യ പോ​ഷ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.
ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ല​ജീ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ട്ടി​ക അ​വ​ത​രി​പ്പി​ച്ചു.
ഗ​ർ​ഭാ​വ​സ്ഥ മു​ത​ലു​ള്ള കു​ട്ടി​യു​ടെ ആ​യി​രം​ദി​ന​ങ്ങ​ൾ, അ​നീ​മി​യ മു​ക്ത​ഭാ​ര​തം, ഡ​യ​റി​യ മാ​നേ​ജ്മെ​ന്‍റ്, വാ​ഷ് (വാ​ട്ട​ർ സാ​നി​റ്റേ​ഷ​ൻ ആ​ൻ​ഡ് ഹൈ​ജീ​ൻ), പോ​ഷ​കാ​ഹ​രം എ​ന്നീ​ത​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ഷ​ൻ എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ മൊ​ബൈ​ൽ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തും. ഒ​ക്ടോ​ബ​ർ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ലാ​ണ് ജി​ല്ല​യി​ലെ പ്ര​ദ​ർ​ശ​നം.