യാ​ത്രാ നി​രോ​ധ​നം: സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ
Saturday, September 21, 2019 12:32 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്രാ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും യോ​ഗം ചേ​രും.
മൂ​ന്നാം​ഘ​ട്ട സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി 22 ന് ​വൈ​കു​ന്നേ​രം 3.30ന് ​ബ​ത്തേ​രി കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ഓ​ഫീ​സ് ഹാ​ളി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ജി​ല്ല​യി​ലെ സ​മ​ര​ങ്ങ​ൾ​ക്കൊ​പ്പം ഗു​ണ്ടി​ൽ​പേ​ട്ട​യി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ശ്ലാ​ഘ​നീ​യ​മാ​ണ്. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര - സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി യോ​ഗം ആ​വശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പി. ​ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്രാ പ്ര​ശ്നം പ​രി​ഹ​രി​ക്കാൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി യു​വ​ജ​ന​കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് 26ന് ​ബ​ത്തേ​രി​യി​ൽ പ്ര​ക​ട​നം ന​ട​ത്താ​ൻ കാ​ർ​ഷി​ക​പു​രോ​ഗ​മ​ന സ​മി​തി യൂ​ത്ത് വിം​ഗ് യോ​ഗം തീ​രു​മാ​നി​ച്ചു. തു​ട​ർ സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ന​ട​ത്തു​ന്ന മൂ​ന്നാം​ഘ​ട്ട സ​മ​ര​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​വാ​നും ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.
യൂ​ത്ത് വിം​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഉ​നൈ​സ് ക​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ലി​ൻ ജോ​ർ​ജ്, ലെ​നി​ൻ സ്റ്റീ​ഫ​ൻ, കെ.​ഒ. ഷി​ബു, പി.​പി. ഷൈ​ജ​ൽ, വൈ​ഷ്ണ​വ് മോ​ഹ​ന​ൻ, ഷം​സാ​ദ് ബ​ത്തേ​രി, വി.​എ. അ​ഫ്സ​ൽ, എ.​സി. സി​നോ​ജ്, വി. ​അ​ബ്ദു​ൾ സ​ലീം, കെ.​എം. ജം​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.