ആർസിഇപി: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Saturday, October 12, 2019 12:01 AM IST
ക​ൽ​പ്പ​റ്റ: ആ​ർ​സി​ഇ​പി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ നി​ന്ന് പി​ൻ​മാ​റാ​ൻ ഇ​ന്ത്യ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി.
മ​ന്ത്രി​ത​ല ച​ർ​ച്ച ബാ​ങ്കോം​ഗി​ൽ ആ​രം​ഭി​ക്കു​ന്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ ക​ർ​ഷ​ക താ​ത്പ​ര്യ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ഗ​വ​ർമെ​ന്‍റ് കൈ​ക്കൊ​ള്ളു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പാ​ലും പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളും എ​ണ്ണ​യും വ​രു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടും. സം​സ്ഥ​ാന ഗ​വ​ർമെ​ന്‍റു​ക​ളു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടി യാ​ലോ​ച​ന ന​ട​ത്താ​ൻ കേ​ന്ദ്ര സർക്കാർ ത​യാ​റാ​ക​ണം. ആ​ർ​സി​ഇ​പി ക​രാ​റി​ലൂ​ടെ ഇ​ന്ത്യ​യെ പ​ണ​യ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്ന് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി എ​ല്ലാ ജി​ല്ല​ക​ളി​ലും മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നും പി.​എം. ജോ​യി പ​റ​ഞ്ഞു.