ഫാ​ക്ട​റി​ക​ളി​ല്‍ പ​ച്ച​തേ​യി​ല എ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Sunday, October 13, 2019 12:08 AM IST
ഊ​ട്ടി: കു​ന്താ താ​ലൂ​ക്കി​ല്‍ ഫാ​ക്ട​റി​ക​ളി​ല്‍ പ​ച്ച​തേ​യി​ല എ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പ​ച്ച​തേ​യി​ല​യു​ടെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫാ​ക്ട​റി​ക​ള്‍ തേ​യി​ല മു​ഴു​വ​നും എ​ടു​ക്കു​ന്നി​ല്ല. തേ​യി​ല ന​ശി​പ്പി​ച്ച് ക​ള​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

നീ​ല​ഗി​രി ജി​ല്ല​യി​ല്‍ മ​ഞ്ചൂ​ര്‍, ബി​ക്ക​ട്ടി, കി​ണ്ണ​കൊ​ര, കു​ന്താ, കൈ​കാ​ട്ടി, ഇ​ത്ത​ലാ​ര്‍, മേ​ര്‍​ക്ക​നാ​ട്, ന​ഞ്ച​നാ​ട്, ഗൂ​ഡ​ല്ലൂ​ര്‍, എ​രു​മാ​ട്, പ​ന്ത​ല്ലൂ​ര്‍, ബി​ദ​ര്‍​ക്കാ​ട് തു​ട​ങ്ങി​യ 16 സ​ഹ​ക​ര​ണ ഫാ​ക്ട​റി​ക​ളും 100ല്‍​പ്പ​രം സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ളു​മാ​ണു​ള്ള​ത്.