വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണ​വുംഗാ​നാ​ലാ​പ​ന മ​ത്സ​ര​വും 26ന്
Sunday, October 13, 2019 12:08 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണ​വും ക​രോ​ക്കെ ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും 26ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. രാ​വി​ലെ ഒ​മ്പ​തി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 50 രൂപയും ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും 100 ​രൂ​പ​യുമാണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. മ​ത്സ​രാ​ര്‍​ഥിക​ള്‍ സി​ഡി, പെ​ന്‍​ഡ്രൈ​വ് ക​രു​ത​ണം.

മ​ത്സ​ര​ത്തി​ല്‍ വ​യ​ലാ​റി​ന്‍റേതു​ള്‍​പ്പെ​ടെ പ​ഴ​യ ച​ല​ച്ചി​ത്ര-​നാ​ട​ക ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കാം. വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്ഥാ​പ​നാ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ പ​ത്രം കൊ​ണ്ടു​വ​ര​ണം. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി. റോ​യ്, ക​ണ്‍​വീ​ന​ര്‍ എ.​സി. തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​ന​യ​കു​മാ​ര്‍ അ​ഴി​പ്പു​റ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.