പ്ര​ള​യ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന കു​ടും​ബ​ത്തി​ന് പ്ര​വാ​സി കൂ​ട്ടാ​യ്മ വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കി
Sunday, October 13, 2019 12:08 AM IST
മാ​ന​ന്ത​വാ​ടി: ര​ണ്ട് വ​ര്‍​ഷം മു​മ്പു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ത​ല​ശേ​രി കു​വൈ​റ്റ്് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വീ​ട് നി​ര്‍​മി​ച്ച് താ​ക്കോ​ല്‍ കൈ​മാ​റി. പ​ന​മ​രം പ​റ​ക്കു​നി​യി​ല്‍ താ​മ​സി​ക്കു​ന്ന റ​ജി​ല - അ​മ്പു താ​ഹി​ര്‍ കു​ടും​ബ​ത്തി​ന്‍റെ വീ​ടാ​ണ് 2018 ല്‍ ​ത​ക​ര്‍​ന്ന​ത്. ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​രു​ന്ന വീ​ട് അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം രൂ​പാ ചെ​ല​വി​ല്‍ പൂ​ര്‍​ നി​ര്‍​മി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍. നി​സാം കു​ടും​ബ​ത്തി​ന് താ​ക്കോ​ല്‍ കൈ​മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​പി ഫി​നോ​ജ് അ​ധ്യക്ഷ​ത വ​ഹി​ച്ചു‌. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ദി​ലീ​പ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ചാ​ക്കോ, റ​സാ​ഖ് ക​ല്പ്പ​റ്റ, മു​ഹ​മ്മ​ദ് നി​സാ​ര്‍, ഇ​ബ്രാ​ഹിം മാ​സ്റ്റ​ര്‌, എ​ന്‍. റ​ഫീ​ക്ക് ,ഷം​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.