ഓ​ട്ടോ​പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വച്ചു
Sunday, October 13, 2019 11:58 PM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ ടൗ​ണി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പു​തു​താ​യി പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു. നി​ല​വി​ല്‍ 250 ഓ​ട്ടോ​ക​ള്‍​ക്ക് പെ​ര്‍​മി​റ്റു​ണ്ട്. പാ​ര്‍​ക്കിം​ഗി​നു​ള്ള സ്ഥ​ല​പ​രി​മി​തി​യും ഗ​താ​ഗ​ത​ക്കു​രു​ക്കും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ഓ​ട്ടോ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ ബോ​ര്‍​ഡ് അം​ഗീ​ക​രി​ക്കു​ക​യും തീ​രു​മാ​നം ന​ന്‍​മ​ണ്ട ആ​ര്‍​ടി​ഒ ക്ക് ​കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.


ബാങ്ക് മോ​ഷ​ണക്കേസി​ലെ
പ്ര​തി പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: ഇ​സാ​ഫ് ബാ​ങ്കിൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ട​ഞ്ചേ​രി അ​മ്പാ​യ​ത്തൊ​ടി ഹാ​രി​സ് (30 )അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ബാ​ങ്കി​ൽ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്.
ബാ​ങ്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​രു​ന്നു. മ​റ്റൊ​രു മോ​ഷ​ണ കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട് ക​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് ശി​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് പ്ര​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.