പുലിയെ കണ്ടെന്ന് പ്രചാരണം
Sunday, October 13, 2019 11:58 PM IST
നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ര്‍ പെ​രു​മു​ണ്ട​ശ്ശേ​രി മേ​ഖ​ല​യി​ല്‍ പു​ലി​യെ ക​ണ്ടെ​ന്ന പ്ര​ചാ​ര​ണം പ്രദേശവാസികളെ ഭീ​തി​യി​ലാ​ഴ്ത്തി. പാ​താ​ളക്കുന്ന് പ​രി​സ​ര​ത്തു പു​ലി​യെ ക​ണ്ടെന്നാണ് പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.
ഇദ്ദേഹം ശ​നി​യാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തി​നു ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കുന്ന​തി​നി​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന് ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത കാ​ട് മൂ​ടി​യ പ​റ​മ്പി​ലേ​ക്ക് പു​ലി ഓ​ടുന്നതു കണ്ടെന്നാണ് പറയുന്നത്.
വി​വ​രം പോ​ലീ​സി​ലും ഫോ​റ​സ്റ്റി​ലും അ​റി​യി​ച്ചു. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന നാ​ദാ​പു​രം സി​ഐ കെ.​പി. സു​നി​ല്‍​കു​മാ​റും ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
അ​ടു​ത്തി​ടെ​ പ്രദേശത്തെ വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങ​ളെ​ അജ്ഞാതജീവി കൊ​ന്നുതി​ന്നു​ന്ന​തു പ​തി​വാ​ണ്. ന​ട​ക്ക് മീ​ത്ത​ല്‍, ക​ട​മേ​രി മേ​ഖ​ല​ക​ളി​ല്‍ കോ​ഴി, ആ​ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ജ്ഞാ​ത ജീ​വി കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. ജാ​ഗ്ര​ത പാ​ലി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.