സ​മ​രം പ​രാ​ജ​യമെന്ന് വയ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി
Tuesday, October 15, 2019 12:24 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766 ല്‍ ​നി​ല​നി​ല്‍​ക്കു​ന്ന രാ​ത്രി​യാ​ത്ര​നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന സ​മ​രം ആ​രി​ല്‍​നി​ന്ന് എ​ന്തു​റ​പ്പു​നേ​ടി​യാ​ണ് പി​ന്‍​വ​ലി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ​സ​മി​തി ‍ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ത്തേ​രി​യി​ലെ ഒ​രു​സം​ഘം ക​ച്ച​വ​ട​ക്കാ​ര്‍, ഇ​ഞ്ചി​മാ​ഫി​യ, സ്വ​ര്‍​ണ്ണം-​ഹ​വാ​ല ക​ള്ള​ക്ക​ട​ത്തു​കാ​ര്‍, റി​സോ​ര്‍​ട്ട്-​ക്വാ​റി​മാ​ഫി​യ​ക​ള്‍, മ​ത​സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് സ​മ​ര​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.
ദേ​ശീ​യ​പാ​ത പ​ക​ല്‍ കൂ​ടി അ​ട​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്നും വ​യ​നാ​ട് ഒ​റ്റ​പ്പെ​ടാ​ന്‍ പോ​കു​ന്നു​വെ​ന്നും വ​യ​നാ​ട്ടു​കാ​ര്‍ പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നു​മൊ​ക്കെ​യു​ള്ള പ​ച്ച​ക്ക​ള്ളം വ്യാ​പ​ക​മാ​യി സ​മ​ര​ക്കാ​ര്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും സ​മി​തി ആ​രോ​പി​ച്ചു. നി​ല​വി​ലു​ള്ള രാ​ത്രി​യാ​ത്ര​നി​രോ​ധ​നം തു​ട​രു​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. പ​ക​ല്‍​സ​മ​യ​ത്ത് ദേ​ശീ​യ​പാ​ത അ​ട​ച്ചി​ടി​ല്ലെ​ന്ന് ക​ര്‍​ണ്ണാ​ട​ക സ​ര്‍​ക്കാ​രും അ​തി​ന് കൂ​ട്ടു നി​ല്‍​ക്കി​ല്ലെ​ന്ന് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.
പ​ത്തു​വ​ര്‍​ഷം മു​മ്പ് രാ​ത്രി​ഗ​താ​ഗ​തം നി​രോ​ധി​ച്ച​പ്പോ​ഴും ഇ​പ്പോ​ഴും കേ​ര​ളം ഭ​രി​ക്കു​ന്ന സി​പി​എ​മ്മി​ന് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​ നി​ന്നും കൈ ​ക​ഴു​കാ​നാ​കി​ല്ല. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​കാ​ല​ത്ത് സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ബം​ഗ​ളൂ​രു​വി​ല്‍ കൂ​ടി​യ യോ​ഗ​ങ്ങ​ളി​ല്‍ കേ​ര​ള​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യം രാ​ത്രി​നി​രോ​ധം പി​ന്‍​വ​ലി​ക്കാ​നാ​യി​രു​ന്നി​ല്ല. മ​റി​ച്ച് ബ​ദ​ല്‍ പാ​ത ശ​ക്തി​പ്പെ​ടു​ത്താ​നാ​യി​രു​ന്നു.
ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ നി​ന്ന് മാ​ന​ന്ത​വാ​ടി​ക്ക് നി​ര്‍​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള റോ​ഡു​മാ​യി മൈ​സൂ​ര്‍-​കു​ട്ട-​മാ​ന​ന്ത​വാ​ടി റോ​ഡ് ദേ​ശീ​യ​പാ​ത​യാ​ക്കി ഉ​യ​ര്‍​ത്തി​യ​ശേ​ഷം ബ​ന്ധി​പ്പി​ക്കാ​നാ​ണി​തെ​ന്ന് വ്യ​ക്ത​മാ​ണ്. കേ​ന്ദ്ര​വും കേ​ര​ള​വും ക​ര്‍​ണ്ണാ​ട​ക​യും ഒ​ന്നി​ച്ച് കോ​ണ്‍​ഗ്ര​സ് ഭ​രി​ച്ചി​രു​ന്ന കാ​ല​ത്ത് രാ​ഹു​ല്‍​ഗാ​ന്ധി ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത നേ​താ​വാ​യി​രു​ന്നു. അ​ന്നൊ​ന്നും ഒ​രു ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ത്ത​വ​ര്‍ സ​മ​ര​ത്തി​ന്‍റെ മു​ന്‍​പ​ന്തി​യി​ല്‍ ത​ന്നെ നി​ല്‍​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്.
ബി​ജെ​പി​യാ​ണ് ബ​ത്തേ​രി സ​മ​ര​ത്തി​ന്‍റെ ഏ​റ്റ​വും അ​പ​ഹാ​സ്യ​മാ​യ മു​ഖം. സു​പ്രീം​കോ​ട​തി കേ​ന്ദ്ര​വ​നം ​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ടാ​ണ് അ​ഫി​ഡ​വി​റ്റ് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.
വ​യ​നാ​ടി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യം കേ​ന്ദ്ര​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ​ജ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍​പി​ള്ള​യും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സി​പി​എം നേ​താ​വ് ജ​യ​രാ​ജ​നും മ​ന്ത്രി​മാ​രും ജ​ന​ വി​കാ​ര​ത്തെ ആ​ളി​ക്ക​ത്തി​ച്ച് ചു​ര​മി​റ​ങ്ങി​യ​ത​ല്ലാ​തെ ഫ​ല​പ്ര​ദ​മാ​യ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് വ​യ​നാ​ട്ടു​കാ​ര്‍ തി​രി​ച്ച​റി​യും.
ആ​വ​ശ്യ​പ്പെ​ട്ട​തൊ​ന്നും നേ​ടി​യെ​ടു​ക്കാ​​തെ​യാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്. രാ​ത്രി​യാ​ത്രാ​നി​രോ​ധ​നം തു​ട​രു​ന്ന​തി​നാ​യി യ​ത്‌​നി​ക്കു​ന്ന​തി​നൊ​പ്പം പ​ക​ല്‍​സ​മ​യം കൂ​ടി നി​രോ​ധ​നം ബാ​ധ​ക​മാ​ക്കു​ന്ന​തി​നെ വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ​സ​മി​തി എ​തി​ര്‍​ക്കു​മെ​ന്നും വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്‍. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​മ്പ​ല​വ​യ​ല്‍, ട്ര​ഷ​റ​ര്‍ എം. ​ഗം​ഗാ​ധ​ര​ന്‍, സ​ണ്ണി പ​ടി​ഞ്ഞാ​റ​ത്ത​റ, അ​ബു പൂ​ക്കോ​ട് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.