സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ മ​രം മു​റി​ച്ച് ക​ട​ത്തി​യ​താ​യി പ​രാ​തി
Tuesday, October 15, 2019 12:24 AM IST
പു​ല്‍​പ്പ​ള്ളി: ഭൂ​ദാ​ന​ത്തെ ഖാ​ദി ബോ​ര്‍​ഡി​ന്‍റെ നൂ​ല്‍​നൂ​ല്‍​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ന് അ​പ​ക​ട ഭീ​ഷ​ണി​യാ​യ പ​ന മു​റി​ച്ച് മാ​റ്റു​ന്ന​തി​ന്റെ മ​റ​വി​ല്‍ അ​ഞ്ചോ​ളം മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റി​യ​താ​യി പ​രാ​തി. വേ​ങ്ങ, മാ​വ്, പ്ലാ​വ്, പൊ​രി​യാ​നി, പു​ളി തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് വ​നം വ​കു​പ്പി​ന്‍റെ​യോ ധ​ന​കാ​ര്യ വ​കു​പ്പി​നന്‍റെ​യോ ആ​ര്‍​ഡി​ഒ​യു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ച് മാ​റ്റി​യ​ത്. നാ​ട്ടു​കാ​രോ​ട് ഖാ​ദി ബോ​ര്‍​ഡ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​രം മു​റി​ച്ച​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.
ഖാ​ദി ബോ​ര്‍​ഡി​ന്‍റെ 20 സെ​ന്‍റ് സ്ഥ​ല​ത്തു​ള്ള കെ​ട്ടി​ടന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റി​യ​ത്.
അ​ന​ധി​കൃ​ത​മാ​യി സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ നി​ന്ന് മ​രം മു​റി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യ ര​ഹ​സ്യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​നം​വ​കു​പ്പ് ധ​ന​കാ​ര്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.
ഖാ​ദി ബോ​ര്‍​ഡ് മ​രം മു​റി​ക്കു​ന്ന​തി​ന് ആ​ര്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ച​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ല്‍​പ്പ​ള്ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. നൂ​ല്‍​നൂ​ല്‍​പ്പ് കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍​ന്ന തോ​ട്ട​ത്തി​ല്‍ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ച​ത്. മു​റി​ച്ച മ​ര​ങ്ങ​ള്‍ അ​ന്ന് ത​ന്നെ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കെ​ട്ടി​ട​ത്തി​ന് അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള പ​ന​ക​ള്‍ മു​റി​ച്ച് മാ​റ്റാ​ൻ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.