ഹ​രി​ത​ദൃ​ഷ്ടി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം
Wednesday, October 16, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ ​മോ​ണി​ട്ട​റിം​ഗ് സം​വി​ധാ​ന​ത്തി​ൽ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​തി​നു ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച ഹ​രി​ത​ദൃ​ഷ്ടി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​ന​വും പ​രി​ശീ​ല​ന​വും ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ.​പി.​ജെ ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ (ഇ​ൻ ചാ​ർ​ജ്) സു​ഭ​ദ്ര നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മാ​നേ​ജ്മെ​ന്‍റ് ജി​ല്ലാ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. ശ്രീ​കാ​ന്ത്, സി. ​നു​ഷ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹ​രി​ത കേ​ര​ളം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ എ​ൻ.​കെ. രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ മൂ​ന്ന് ഉ​പ​ദൗ​ത്യ​ങ്ങ​ളാ​യ ജ​ലം, കൃ​ഷി, ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ടി​സ്ഥാ​ന വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നും റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ, വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​ണ് ഹ​രി​ത​ദൃ​ഷ്ടി. ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ഫോ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ആ​പ്ലി​ക്കേ​ഷ​നി​ൽ മൂ​ന്ന് ഉ​പ​ദൗ​ത്യ​ങ്ങ​ളി​ലേ​യും പു​തി​യ ഇ​ന​ങ്ങ​ൾ കൂ​ട്ടി​ചേ​ർ​ക്കാ​നും നി​ല​വി​ലെ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നും സൗ​ക​ര്യം ഉ​ണ്ട്.
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് കേ​ര​ള(​ഐ​ഐ​ഐ​ടി​എം​കെ), ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മാ​നേ​ജ്മെ​ന്‍റ്, കി​ല എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.