പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് യു​വ​ജ​ന കൂ​ട്ടാ​യ്മ
Wednesday, October 16, 2019 12:12 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ മാ​ഫി​യ എ​ന്ന് ആ​ക്ഷേ​പി​ച്ച വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് യു​വ​ജ​ന കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​ത്തി​ൽ അ​ണി​നി​ര​ന്ന ജ​ന​ങ്ങ​ളെ​യാ​ണ് ക്വാ​റി, റി​സോ​ർ​ട്ട്, ക​ള്ള​ക്ക​ട​ത്ത്, മ​ത, രാ​ഷ്ട്രീ​യ മാ​ഫി​യ​ക​ളാ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി വി​ശേ​ഷി​പ്പി​ച്ച​ത്.
അ​വ​കാ​ശ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തെ പ്ര​കൃ​തി​ക്കെ​തി​രെ​യു​ള്ള സ​മ​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ദു​ഷ്ട​ലാ​ക്കാ​ണ് വെ​ളി​പ്പെ​ടു​ന്ന​ത്.
ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്രാ​നി​രോ​ധ​നം നീ​ക്കി സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചാ​ലേ അ​വ​സാ​നി​പ്പി​ക്കൂ എ​ന്നു പ​റ​ഞ്ഞ​ല്ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ച​ത്.
രാ​ത്രി​യാ​ത്ര വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നു നാ​ടി​നെ ഒ​റ്റി​ക്കൊ​ടു​ത്ത പ​ണി​യ​ല്ലാ​തെ, സ​മി​തി ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്ക​ണം.
വ​നം-​പ​രി​സ്ഥി​തി മാ​ഫി​യ​യു​മാ​യി ചേ​ർ​ന്ന് വ​യ​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​ക്ക് കോ​ട്ടം ത​ട്ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി എ​ക്കാ​ല​വും ന​ട​ത്തു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
ടി​ജി ചെ​റു​തോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. ഫെ​ബി​ൻ, ആ​ർ. രാ​ജേ​ഷ്കു​മാ​ർ, അ​സീ​സ് വേ​ങ്ങൂ​ർ, സി​നീ​ഷ് വാ​കേ​രി, പി. ​സം​ഷാ​ദ്, സ​ഫീ​ർ പ​ഴേ​രി, ​​കെ.​ജി. സു​ധീ​ഷ്, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, സി.​കെ. ഹാ​രി​ഫ്, സം​ഷാ​ദ് മ​ര​ക്കാ​ർ, കെ.​എ​ൻ. സ​ജീ​വ്, ആ​രി​ഫ് ത​ണ​ലോ​ട്ട്, എ.​പി. പ്രേ​ഷി​ന്ത്, ഉ​നൈ​സ്, ന​വാ​സ്, നൗ​ഷാ​ദ് വെ​ള്ള​ങ്ങ​ര, വി. ​അ​ബ്ദു​ൽ സ​ലിം, എ​മ​ൻ ലി​ലി​ൽ, ആ​ന്‍റോ ജോ​ർ​ജ്, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, കെ.​വൈ. നി​ധി​ൻ, മാ​ത്യു, യൂ​ന​സ് അ​ലി, പ്ര​ദീ​പ്, എ​ൻ. നി​സാ​ർ, സി.​വി. ഷി​റാ​സ്, ഹ​രി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.