പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Wednesday, October 16, 2019 12:14 AM IST
പു​ൽ​പ്പ​ള്ളി: അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും​സ്വ​ജ​ന​പ​ക്ഷ​പാ​ത​വും മു​ഖ​മു​ദ്ര​യാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ബി​ജെ പി ​നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​സ്റ്റ​ർ​റോ​ളും സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗും ഇ​ല്ലാ​തെ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് അ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ ഭ​ര​ണ​സ​മി​തി അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.
ചി​ല​രു​ടെ വ്യ​ക്തി​താ​ത്പ​ര്യ​ത്തി​നും സാ​ന്പ​ത്തി​ക നേ​ട്ട​ത്തി​നും മാ​ത്ര​മാ​യി മാ​റി​യി​രി​ക്ക​യാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ഭ​ര​ണം. ടൗ​ണി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളി​ൽ പ​ല​തും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ്. ഭ​ര​ണ​സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഒത്തു​ക​ളി​ച്ചാ​ണ് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നു കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു അ​നു​മ​തി ന​ൽ​കു​ന്ന​ത്. ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പി. ​പ​ദ്മ​നാ​ഭ​ൻ, കെ.​ഡി. ഷാ​ജി ദാ​സ്, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.