സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ മ​രം​മു​റി: പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Wednesday, October 16, 2019 12:14 AM IST
പു​ൽ​പ്പ​ള്ളി: ഭൂ​ദാ​ന​ത്തു ഖാ​ദി ബോ​ർ​ഡി​ന്‍റെ ഉ​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലെ മ​രം അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഖാ​ദി ബോ​ർ​ഡ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാണ് എ​സ്ഐ കു​ഞ്ഞ​ന​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം.
സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ​നി​ന്നു മു​റി​ച്ചു​മാ​റ്റി​യ മ​രം ടൗ​ണി​ലെ ഈ​ർ​ച്ച മി​ല്ലി​നു സ​മീ​പം പോ​ലീ​സ് ക​ണ്ടെ​ത്തി.
മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

മ​രം മു​റി​ച്ച​വ​രെ
നി​യ​മ​ത്തി​നു മു​ന്നി​ൽ
നി​ർ​ത്ത​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി:​ഖാ​ദി ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്ത​ണ​മെ​ന്നു വീ​ട്ടി​മൂ​ല കൈ​ര​ളി ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മ​ഹേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ക്ഷാ​ധി​കാ​രി പി.​പി. തോ​മ​സ്, സെ​ക്ര​ട്ട​റി പി.​എ​ൻ. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ര​ങ്ങ​ൾ മു​റി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി സി.​ഡി. അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​നി​ൽ സി. ​കു​മാ​ർ, എം.​എ. വി​ശ്വ​പ്പ​ൻ, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, കെ.​പി. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ജെ​പി പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. കെ.​ഡി. ഷാ​ജി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. സു​ഭാ​ഷ്, പ​ദ്മ​നാ​ഭ​ൻ, ത്രി​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.