മ​നു​ഷ്യ​ന്‍ ലോ​ക ന​ന്മയ്ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്ക​ണം: തോ​മ​സ് മാ​ര്‍ തീ​ത്തോ​സ്
Thursday, October 17, 2019 12:19 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മ​നു​ഷ്യ​ന്‍ ലോ​ക ന​ന്മയ്​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് മാ​ര്‍​ത്തോ​മ സ​ഭ കു​ന്നം​കു​ളം -മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ബി​ഷ​പ് തോ​മ​സ് മാ​ര്‍ തീ​ത്തോ​സ്.

ര​ക്ഷി​താ​ക്ക​ളി​ല്ലാ​ത്ത ഗോ​ത്ര​വ​ര്‍​ഗ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വളര്‌ച്ചയ്ക്കായി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​ന്‍ ജ്യോ​തി ഗേ​ള്‍​സ് കെ​യ​ര്‍ സെ​ന്‍ററി​ന് പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രു​ക​ള്‍ തീ​ര്‍​ക്കു​ന്ന​തി​ന് പ​ക​രം അ​തി​രു​ക​ളി​ല്ലാ​ത്ത സ​ഹ​ക​ര​ണ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ര്‍​ത്തോ​മ സ​ഭ കൗ​ണ്‍​സി​ല്‍ അം​ഗം വ​ല്‍​സ​മ്മ മാ​ത്യു, ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി.​കെ. സ​ഹ​ദേ​വ​ന്‍, കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. രാ​ജേ​ഷ്‌​കു​മാ​ര്‍, ഫാ.​എ​സ്. ജോ​ര്‍​ജ്, ജീ​വ​ന്‍ ജ്യോ​തി ഡ​യ​റ​ക്ട​ര്‍ ഫാ.​റോ​ബി​ന്‍ രാ​ജു, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ര്‍ പി.​എം. സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.