റോ​ഡ് സേ​ഫ്റ്റി വോ​ള​ണ്ടിയര്‌മാരുടെ സം​ഗ​മം ന​ട​ത്തി
Thursday, October 17, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: റോ​ഡ് സു​ര​ക്ഷാ രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വ​യ​നാ​ട് റോ​ഡ് സേ​ഫ്റ്റി വോ​ള​ണ്ടി​യേ​ഴ്‌​സ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ക​ള​ക്ട​റേ​റ്റ് ആ​ര്‍​ടി​ഒ ഹാ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്് ആ​ര്‍​ടി​ഒ ബി​ജു ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ടി​ഒ എം​പി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കാന്‌ വേ​ണ്ടി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ താ​ലൂ​ക്കു​ക​ളി​ലും ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 22ന് ​ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ അ​പ​ക​ട സൂ​ച​നാ​ബോ​ര്‍​ഡു​ക​ളും ''ക്ലീ​ന്‍ ആ​ന്‍​ഡ് സേ​ഫ്'' എ​ന്ന പേ​രി​ല്‍ ശു​ചീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.
ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ സി​വി​എം ഷെ​രീ​ഫ്, എം​വി​ഐ​മാ​രാ​യ കെ.​വി പ്രേ​മ​രാ​ജ​ന്‍, സു​നീ​ഷ് പു​തി​യ​വീ​ട്ടി​ല്‍, എ​എം​വി​ഐ​മാ​രാ​യ പി. ​സു​ലൈ​മാ​ന്‍, എ​സ്.​യു അ​നീ​ഷ്, മു​ജീ​ബ് റ​ഹ്മാ​ന്‍, വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ പി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് മേ​പ്പാ​ടി, എ.​പി ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.