കൃ​ഷി​പാ​ഠം പ​ദ്ധ​തി: പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി
Thursday, October 17, 2019 12:22 AM IST
പോ​രൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ൾ മു​റ്റ​ത്ത് കൃ​ഷി​പാ​ഠം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി. മു​റ്റ​ത്തു​നി​ന്നു അ​ടു​ക്ക​ള​യി​ലേ​ക്ക് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി എ​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ളി​ലേ​ക്കു പ​ക​രു​ന്ന​തി​നാ​ണ് ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി​യ​ത്. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കു​ന്ന​തി​ൽ കു​ട്ടി​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം

മാ​ന​ന്ത​വാ​ടി: വി​ഷ​ര​ഹി​ത ദ്വാ​ര​ക പ​ദ്ധ​തി​യി​ൽ വൈ​എം​സി​എ ദ്വാ​ര​ക യൂ​ണി​റ്റ് 400 കു​ടും​ബ​ങ്ങ​ൾ​ക്കു വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ത്തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​വി. റെ​നി​ൽ, ഷി​ൽ​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ൽ, ഇ.​കെ. ജോ​സ​ഫ്, ദീ​പ ക​ഴു​താ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.