സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ദാ​ല​ത്ത്
Thursday, October 17, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഐ​ടി വ​കു​പ്പ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ​കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വെ​ഹി​ക്കി​ൾ ര​ജി​സ്ട്രേ​ഷ​ൻ, പ​ട്ട​യം, ഇ ​ഡി​സ്ട്രി​ക്ട് കാ​സ്റ്റ്, ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന, മ​ര​ണ, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യാ​ണ് അ​ദാ​ല​ത്ത്.

സം​സ്ഥാ​ന ഐ​ടി മി​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്ത് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്കാ​യി ഇ​ന്നു മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും വൈ​ത്തി​രി താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്കാ​യി നാ​ളെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ബ​ത്തേ​രി താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്കാ​യി 21ന് ​ബ​ത്തേ​രി മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ലും ന​ട​ക്കും. ആ​ധാ​ർ കൈ​വ​ശ​മു​ള്ള​വ​ർ കൊ​ണ്ടു​വ​ര​ണം.