ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​ര്യ​ട​നം തു​ട​ങ്ങി
Thursday, October 17, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ മു​കേ​ഷ് കു​മാ​ർ, ഡി​വൈ​എ​സ്പി ഐ.​ആ​ർ. കു​ർ​ളോ​സ് എ​ന്നി​വ​രാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. 19 വ​രെ ജി​ല്ല​യി​ൽ ക്യാ​ന്പു ചെ​യ്യു​ന്ന പ്ര​തി​നി​ധി​ക​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ചു പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തും.

31ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ സി​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ സ​ന്ദ​ർ​ശ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. വി​വി​ധ വ​കു​പ്പു​ക​ളോ​ട് പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​ക​ളു​ടെ റി​പ്പോ​ർ​ട്ടും നി​ർ​ദേ​ശ​ങ്ങ​ളും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന​ത​ല സി​റ്റിം​ഗി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പൂ​ക്കോ​ട് എം​ആ​ർ​എ​സ്, വൈ​ത്തി​രി പ്രി​മെ​ട്രി​ക് ഹോ​സ്റ്റ​ൽ, കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി, അ​ന്പി​ലേ​രി അ​ങ്ക​ണ​വാ​ടി, ത​രി​യോ​ട് എ​സ്എ​എ​ൽ​പി സ്കൂ​ൾ, അ​ച്ചൂ​ർ ജി​എ​ച്ച്എ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.